ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് വിലക്കേര്‍പ്പെടുത്തി

വെല്ലിങ്ടന്‍- കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ന്യൂസീലന്‍ഡ് വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ 28വരെയാണ് താല്‍ക്കാലിക വിലക്കെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ അറിയിട്ടു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണിത്. സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 

Latest News