Sorry, you need to enable JavaScript to visit this website.

പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ

തിരുവനന്തപുരം - സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. 

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.

2. പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നിൽക്കാതിരിക്കുക.

3. മാതാപിതാക്കൾ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക.

4. പരീക്ഷാഹാളിൽ പഠനോപകരണങ്ങൾ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.

5. പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്ന് സാമൂഹിക അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.

6. ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികൾ വിവരം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കുക.
 

Latest News