Sorry, you need to enable JavaScript to visit this website.

കോവിഡ് നിയമലംഘനം: തുറൈഫിൽ പരിശോധന ശക്തമാക്കി അധികൃതർ 

തുറൈഫ്-രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ  
തുറൈഫിലും പോലീസും നഗരസഭയും പരിശോധന ശക്തമാക്കി. കഴിഞ്ഞയാഴ്ച മുപ്പതിലധികം പേർക്ക് മാസ്‌ക് ശരിയായി ധരിക്കാത്തതിന്റെ പേരിൽ പിഴ ലഭിച്ചു.1,000 റിയാൽ വീതമാണ് പിഴ ചുമത്തിയത്. ഹൈവേകളിലും നഗരത്തിനകത്തുള്ള പ്രധാന റോഡുകളിലും പോലീസ് പരിശോധന ശക്തമാക്കി. മാത്രമല്ല ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടെത്താൻ ഓരോ റോഡുകളിലും പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 
വാണിജ്യ ഷോപ്പുകളിലും കോവിഡ് നിയമലംഘനം കണ്ടെത്താൻ പോലീസും നഗരസഭ അധികൃതരും റെയ്ഡ് നടത്തുന്നുണ്ട്. പ്രോട്ടോകോൾ ലംഘനം നിരീക്ഷിച്ചാൽ 10,000 റിയാൽ ഉൾപ്പെടെ വൻ പിഴയാണ് ചുമത്തുന്നത്. ഇസ്‌ലാമിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓരോ പള്ളികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിരന്തരം ബോധവൽക്കരണം നടത്തിവരികയാണ്. വാക്‌സിൻ എടുക്കുന്നതിനായി ഖത്തീബുമാർ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ, വാക്‌സിനെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇമാമുമാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. 
 

Tags

Latest News