Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിൽ തേടുന്നവർക്ക് സുവർണാവസരം; അവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് എക്‌സ്‌പോ

ദുബായ്- തൊഴിൽ തേടുന്ന ആയിരങ്ങൾക്ക് അവസരം ഒരുക്കി ദുബായ് എക്‌സ്‌പോ. 
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്‌സ്‌പോ 2020 ൽ ടൂർ ഗൈഡ്, ഷെഫ്, മാനേജർമാർ, മീഡിയ ഓഫീസർ, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോൾ ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ പരിഗണിച്ചായിരിക്കും നിയമനം. ഗൈഡുകൾക്ക് ഇംഗ്ലീഷ്, അറബിക്, ഹിന്ദി തുടങ്ങിയ ഭാഷകൾ അറിഞ്ഞിരിക്കണം. 2,000 മുതൽ 30,000 ദിർഹം വരെ ശമ്പളമാണ് വിവിധ തസ്തികകൾക്ക് നൽകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്‌സ്‌പോ ആയിരിക്കും ഇത്. ഇതനുസരിച്ച് ജീവനക്കാരെയും ആവശ്യമുണ്ട്. വലിയ പവിലിയനുകൾക്ക് 200 ജീവനക്കാർ വരെ ആവശ്യം വരും. മുഴുസമയ ജോലിക്കാരെ കൂടാതെ പാർട് ടൈമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്. 
പാചക വിദഗ്ധർക്കാണ് കൂടുതലും അവസരമുള്ളത്. എല്ലാ പവിലിയനിലും പാചകപ്പുരകളും അതാത് രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങളുമുണ്ടാകും. സ്വന്തം രാജ്യത്തിന്റെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്താൻ ഓരോ രാജ്യവും മത്സരിക്കുമ്പോൾ ഈ രംഗത്തെ വിദഗ്ധർക്ക് ധാരാളം അവസരം ലഭിക്കും.
 മൂന്നു ലക്ഷം പേരെങ്കിലും ദിവസവും എക്‌സ്‌പോയിൽ എത്തി ഭക്ഷണം കഴിക്കുമെന്നാണ് കരുതുന്നത്. കാപ്പി, ബർഗർ തുടങ്ങി വഴിയോരക്കച്ചവടവും പ്രത്യേക വിഭവങ്ങളും പൊടിപൊടിക്കും. ഓരോ രാജ്യത്തെയും സ്‌പെഷ്യൽ വിഭവം പരിചയപ്പെടുത്താൻ അവസരം ഒരുക്കി യിട്ടുണ്ട്. ലോകോത്തര ഷെഫുമാർ ഇതിനായി ദുബായിലെത്തും. ആറു മാസത്തോളം 50 ലക്ഷം ജോലിക്കാർക്ക് തന്നെ ഭക്ഷണം ഒരുക്കണം. 
തൊഴിലവസരങ്ങൾ ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. മാനേജർ പോസ്റ്റുകളാണ് കൂടുതലും. എക്‌സ്‌പോ പവിലിയനുകളിലെ മീഡിയ, പ്രോഗ്രാം, പ്രദർശനം തുടങ്ങി എല്ലാം മാനേജ് ചെയ്യുക എന്നതു തന്നെയാണ് വലിയ ജോലി. ധനകാര്യ മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. സോഷ്യൽ മീഡിയ രംഗത്ത് പരിചയമുള്ളവർക്കും കാമ്പയിൻ, ബ്രാൻഡിങ് മേഖലയിലെ കഴിവുറ്റവർക്കും അവസരമുണ്ട്. 
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലയിൽ കഴിവു തെളിയിച്ചവർക്കും അപേക്ഷിക്കാം. ംംം.ലഃുീ2020റൗയമശ.രീാ/ലി/രമൃലലൃ െഎന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
വ്യക്തിഗത വിവരങ്ങളും സി.വിയും ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. കഴിവുള്ളവരെ തെരഞ്ഞെടുത്ത ശേഷം അഭിമുഖത്തിന് ക്ഷണിക്കും.
 

Tags

Latest News