വേദനകൊണ്ട് പുളഞ്ഞു, കിഡ്‌നിയിലെ കല്ലെന്നു കരുതി; ടോയ്‌ലെറ്റില്‍ വീണത് കുഞ്ഞ്

അമേരിക്കന്‍ ദമ്പതികള്‍ക്ക് ഇപ്പോഴും അതു വിശ്വസിക്കാന്‍ കഴിയുന്നില്ല. ശക്തമായ വയറുവേദന ആരംഭിക്കുന്നതുവരെ  മസാച്യുസെറ്റ്‌സിലെ മെലിസ സര്‍ജ്‌കോഫിന് അതു സാധാരണ ദിവസമായിരുന്നു.  കിഡ്‌നി സ്റ്റോണ്‍ കൊണ്ടാണ് പുളയുന്നതെന്ന് കരുതി  പങ്കാളി ഡോണി കാമ്പ്‌ബെല്‍ സഹായത്തിനായി 911 എന്ന നമ്പറില്‍ വിളിക്കുകയും ചെയ്തു.


പക്ഷേ അത് വൃക്കയിലെ കല്ലോ  മലബന്ധമോ ആയിരുന്നില്ല. ടോയ്‌ലറ്റ് സീറ്റില്‍ ഇരുന്നപ്പോള്‍ മാത്രമാണ്  തനിക്ക് ആശ്വാസം ലഭിച്ചിരുന്നതെന്ന് മെലിസ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍  കൂടുതല്‍ ഇരിക്കാന്‍ കഴിയാതായതോടെ വേദന കാരണം  ഉറക്കെ നിലവിളിച്ചു തുടങ്ങി.


ടോയ്‌ലറ്റിലേക്കു നോക്കിയപ്പോള്‍  തന്റെ ഒരു അവയവമാണ് പോയതെന്ന് കരുതിയതെന്നും അതൊരു കുഞ്ഞണെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മെലിസ പറഞ്ഞു.


അതുവരെ മെലിസ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ടോയ്‌ലറ്റില്‍ പ്രസവിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും
എന്‍ബിസി ബോസ്റ്റണിന് നല്‍കിയ അഭിമുഖത്തില്‍ ദമ്പതികള്‍ പറഞ്ഞു.

 

Latest News