Sorry, you need to enable JavaScript to visit this website.

നമ്പി നാരായണൻ ചിത്രത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

മാധവനും നമ്പി നാരായണനും പ്രധാനമന്ത്രിയെ ഓഫീസിൽ സന്ദർശിച്ചപ്പോൾ.

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്യുന്ന 'റോക്കറ്ററി: ദി നമ്പി എഫക്ട്' എന്ന ചിത്രത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൂടുതൽ ആളുകൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട വിഷയമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നമ്പി നാരായണന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നതും മാധവൻ തന്നെയാണ്. മാധവനും നമ്പി നാരായണനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ചിത്രം മാധവൻ ട്വീറ്റ് ചെയ്യുകയും ചെയ്തു. 
ഷാരൂഖ് ഖാനും സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന വേഷമാണ് തമിഴിൽ സൂര്യ ചെയ്യുന്നത്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം മലയാളം തെലുഗു, കന്നഡ ഭാഷകൾക്കുപുറമെ അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് ഭാഷകളിലും പ്രദർശനത്തിനെത്തും. 

Latest News