ആയിരങ്ങളുടെ ആദരാഞ്ജലി; പ്രൊഫ. സിദ്ദീഖ് ഹസന് വിട

കോഴിക്കോട്- കഴിഞ്ഞ ദിവസം അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുന്‍ ഉപാധ്യക്ഷന്‍ കെ.എ സിദ്ദീഖ് ഹസന്റെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.  കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി പോളിടെക്‌നിക്കില്‍ ഇന്നലെ മുതല്‍ തുടര്‍ച്ചയായി നടന്ന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്കു ശേഷം രാവിലെ എട്ടരയോടെയാണ് വെള്ളിപ്പറമ്പ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തത്.  
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വെള്ളിമാടുകുന്ന് ജെ.ഡി.ടി പോളിടെക്‌നിക്കിലെത്തിച്ച   മൃതദേഹം അവസാന നോക്കു കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നു രാവിലെ എട്ടിന് മൃതദേഹം ജുമാമസ്ജിദിലേക്ക് കൊണ്ടുപോകുന്നതു വരെ തുടര്‍ച്ചയായി മയ്യിത്ത് നമസ്‌കാരങ്ങള്‍ നടന്നു. ജെ.ഡി.ടിയില്‍ നടന്ന അവസാന മയ്യിത്ത് നമസ്‌കാരത്തിന്  ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

https://www.malayalamnewsdaily.com/sites/default/files/2021/04/07/mayyith.jpg
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.കെ. രാഘവന്‍ എം.പി, ബിനോയ് വിശ്വം എം.പി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലി, മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുജ്തബ ഫാറൂഖ്, ജമാഅത്ത് അഖിലേന്ത്യ സെക്രട്ടറി ഷെഫി മദനി, മുഅ്‌സം നായ്ക്,  സി.പി. ചെറിയമുഹമ്മദ്, ഹമീദ് വാണിയമ്പലം,  ഒ. അബ്ദുറഹ്മാന്‍,  വി.എം. ഇബ്രാഹിം, വി.കെ. ഹംസ അബ്ബാസ്, പി.എം. മുഹമ്മദ് സാലിഹ്,  പി.ഐ നൗഷാദ്, പ്രൊഫ. യാസീന്‍ അശ്‌റഫ്, അബ്ദുസ്സലാം വാണിയമ്പലം, ടി.കെ. ഉബൈദ്, കെ.സി. അബു, ഒ. അബ്ദുല്ല, എം.പി. അഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് കോയ, സി.പി. ഉമര്‍ സുല്ലമി, പി.എം.എ. സലാം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. കോയ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബഷീറലി തങ്ങള്‍, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ടി.പി ചെറൂപ്പ, ജമാല്‍ കൊച്ചങ്ങാടി, മെറാള്‍ഡ നിഷാദ്, കെ.ടി. വേലായുധന്‍, പി. മുജീബുറഹ്മാന്‍, എം.കെ. മുഹമ്മദലി, കെ.പി. രാമനുണ്ണി, ഡോ.പി.കെ. പോക്കര്‍, എം.വി. സലിം മൗലവി, അഹമ്മദ് ദേവര്‍കോവില്‍, സി.പി. മുഹമ്മദ് ബഷീര്‍, നാസറുദ്ദീന്‍ എളമരം, ഇ.എം. അബ്ദുറഹ്മാന്‍, മുസ്തഫ കൊമ്മേരി, തസ്‌ലിം റഹ്മാനി, മജീദ് ഫൈസി, സൂര്യ ഗഫൂര്‍ തുടങ്ങി നിരവധി പേര്‍ ജെ.ഡി.ടിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

 

Latest News