Sorry, you need to enable JavaScript to visit this website.

നഗ്നരായി ബാല്‍ക്കണിയില്‍; പിടിയിലായത് ഉക്രേനിയന്‍ വനിതകള്‍, ഉടന്‍ നാടുകടത്തും

ദുബായ്- ദുബായിലെ ബഹുനില ബാൽക്കണിയിൽ നഗ്നരായി ഫോട്ടോ ഷൂട്ട് നടത്തിയത് ഉക്രേനിയന്‍ വനിതകള്‍. ഇവരെ നാടുകടത്തുമെന്ന്  അധികൃതർ അറിയിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് അധികൃതമായ നടപടികള്‍ സ്വീകരിച്ചത്.

പുരുഷ റഷ്യൻ ഫോട്ടോഗ്രാഫറോടൊപ്പം പട്ടാപ്പകൽ നഗ്നരായി പോസ് ചെയ്ത 11 ഉക്രേനിയൻ വനിതകളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 ഫോട്ടോ ഷൂട്ടിന് പിന്നിലുള്ളവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ദുബായിലെ അറ്റോർണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. അതിവേഗത്തില്‍ അന്വേഷണം പൂർത്തിയാക്കിയാണ് നടപടി. പിടിയിലായവർ ഏതു രാജ്യക്കാരാണെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം  ഉക്രേനിയൻ, റഷ്യൻ അധികൃതർ തങ്ങളുടെ പൗരന്മാരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.

Latest News