Sorry, you need to enable JavaScript to visit this website.

കുഞ്ചാക്കോ ചിത്രം 'നിഴല്‍' വെള്ളിയാഴ്ച  തിയേറ്ററുകളില്‍

കൊച്ചി- കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിഴലിന്റെ സെന്‍സറിങ് കഴിഞ്ഞു.  ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് സിനിമയുടെ സെന്‍സറിങ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഏപ്രില്‍ 9 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാകും ചിത്രം എന്ന സൂചന നല്‍കുന്നതായിരുന്നു സിനിമയുടെ ട്രെയിലര്‍. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത വീഡിയോ എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 

Latest News