സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ അവധിക്കാലം പ്രഖ്യാപിച്ചു

ദമാം- സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിലെ മധ്യവേനൽ അവധി പ്രഖ്യാപിച്ചു. ദമാമിൽ ചേർന്ന ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. ജൂലൈ അഞ്ചിന് സ്‌കൂൾ മധ്യവേനലവധിക്ക് വേണ്ടി അടക്കും. സെപ്തംബർ രണ്ടിന് തുറക്കും. സൗദിയിലെ സി.ബി.എസ്.ഇ ജിദ്ദ ചാപ്റ്ററിലെ പത്തു കമ്യൂണിറ്റി സ്‌കൂളുകൾ അടക്കം മുപ്പത്തിയഞ്ച് സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരാണ് യോഗത്തിൽ പങ്കെടുത്തത്. 
ഒൻപത്, പതിനൊന്ന് ക്ലാസുകളിലുണ്ടായിരുന്ന പൊതു പരീക്ഷ പുനസ്ഥാപിക്കാനും തീരുമാനിച്ചു. കഴിഞ്ഞ പത്തുവർഷമായി ഈ ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. ഇനി സൗദിയിലെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലും പഴയ പരീക്ഷ തിരിച്ചുവരും. സ്‌കൂളുകളിലെ പഠനനിലവാരം ഉയർത്താനുള്ള പദ്ധതിക്കും രൂപം നൽകി.
 

Latest News