പതിവ് തെറ്റിക്കാതെ നേതാക്കൾ; മാസ്‌ക് മറന്ന പി.സി ജോർജിന് സഹായവുമായി പത്ര പ്രവർത്തകർ 

കോട്ടയം - മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്് കെ മാണിയും  അൽഫോൺസ് കണ്ണന്താനവും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലും അൽഫോൺസ് കണ്ണന്താനം കങ്ങഴ വേദഗിരി ബസേലിയോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്്. ഉമ്മൻചാണ്ടിയെ കൂടാതെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും പബഌക് സ്‌കൂളിലെത്തി.

പാലാ സെന്റ്‌തോമസ് ഹൈസ്‌കൂളിലാണ് ജോസ് കെ മാണി കുടുംബ സമേതം വോട്ടിട്ടത്്. വൈക്കം വിശ്വൻ സ്വദേശമായ ഏറ്റുമാനൂർ മണ്ഡലത്തിലെ കുടമാളൂരിലും  തോമസ് ചാഴികാടൻ എം.പി കോട്ടയം എസ്.എച്ച്. മൗണ്ട് ഹയർ സെക്കൻഡറി സ്‌കൂളിലും വോട്ടു ചെയ്തു. പി.സി ജോർജ് കുടുംബമായി എത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്്. കുറ്റിപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് ഭാര്യ ഉഷ, മക്കളായ ഷോൺ ജോർജ്് ഷെയ്‌സ്്, മരുമകൾ പാർവതി എന്നിവർക്കൊപ്പം എത്തിയത്. മാസ്‌ക് ഇല്ലാതെ വന്ന പി.സിക്ക്് മാധ്യമപ്രവർത്തകർ മാസ്‌ക് നൽകി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ വയസ്‌കര ഗവ.എൽ.പി. സ്‌കൂളിലും ജെയ്ക് സി.തോമസ് മണർകാട് കണിയാംകുന്ന് ഗവ.എൽ.പി.സ്‌കൂൾ എൻ.ഹരി ആനിക്കാട് ഗവ.യു.പി. സ്‌കൂളിലും,കെ.അനിൽകുമാർ തിരുവാർപ്പ് ഗവ.യു.പി.എസ്.സെബാസ്റ്റ്യൻ കുളത്തുങ്കൽ-കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂൾ
ടോമി കല്ലാനി-കോട്ടയം വടവാതൂർ ഗവ. സ്‌കൂൾ പ്രിൻസ് ലൂക്കോസ് -വെള്ളൂപ്പറമ്പ് ദേവീവിലാസം എൽ.പി.സ്‌കൂൾ വി.എൻ.വാസവൻ-പാമ്പാടി എം.ജി.എം.ഹൈസ്‌കൂൾ, ലതികാ സുഭാഷ് -കുമാരനല്ലൂർ ഗവ.എൽ.പി. സ്‌കൂൾ.പി.ആർ.സോന -കോട്ടയം എസ്.എച്ച്. മൗണ്ട് സെന്റ് മർസലിനാസ് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വോട്ടു രേഖപ്പെടുത്തി. സി.പി.ഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ കാഞ്ഞിരപ്പള്ളി കൊച്ചുകാഞ്ഞിരപ്പാറ എൽപി സ്‌കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്്.

ജോസ് കെ.മാണി രാവിലെ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 
പാലാ കത്തീഡ്രൽ പള്ളിയിലെ പിതാവിന്റെ കബറിടത്തിൽ കുടുംബത്തോടൊപ്പം പ്രാർത്ഥിച്ച ശേഷമാണ് ജോസ് കെ.മാണി വോട്ട് ചെയ്യുന്നതിനായി ഇറങ്ങിയത്. രാവിലെ എട്ടരയ്ക്കു തന്നെ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്ത് നമ്പർ 128 ൽ എത്തിയ സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തി. അമ്മ കുട്ടിയമ്മ, ഭാര്യ നിഷാ ജോസ് കെ.മാണി മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി എത്തി വോട്ട് രേഖപ്പെടുത്തിയത്. 

വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ സ്ഥാനാർഥി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ബൂത്തുകൾ  സന്ദർശിച്ചു. പാലായിൽ ഇടതു മുന്നണി വൻ വിജയം നേടുമെന്നും മുന്നണി തുടർഭരണം നേടുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇടതു മുന്നണിയ്ക്കു ചരിത്ര വിജയമുണ്ടാകും. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്. 

അയ്യപ്പ ഭക്തന്മാരെയും അവരുടെ മക്കളെയും തുറങ്കലിലടച്ച പിണറായി സർക്കാരിന് അനുകൂലമായി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന്  ചാണ്ടി ഉമ്മൻ. കേരളത്തിലെ ജനങ്ങൾ ഒന്നും മറന്നിട്ടില്ല . ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News