കണ്ണൂര്‍ - കേരളത്തിലെങ്ങും ഇടതു തരംഗമാണെന്നും, നൂറു സീറ്റിലേറെ നേടുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ. പി.ജയരാജന്.
കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാണ്. നൂറു സീറ്റ് ഉറപ്പാണ്. കണ്ണൂരില്‍ 11 സീറ്റും ലഭിക്കും. വികസനം മുടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ ജനവിധി വിധിയുണ്ടാകും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തന ങ്ങള് അംഗീകരിക്കപ്പെടും. മുഖ്യമന്ത്രിയുടെ പ്രചാരണം ജനങ്ങളില്‍ പ്രതീക്ഷയും ആവേശവും നിറച്ചുവെന്നും ജയരാജന് പറഞ്ഞു.
കുടുംബ സമേതനായാണ് മന്ത്രി വോട്ടു ചെയ്യാന്‍ എത്തിയത്. പാപ്പിനിശ്ശേരി അരോളി ഗവ.ഹയര്‍ സെക്കന്റി സ്കൂളിലായിരുന്നു വോട്ട്.
നൂറിലേറെ സീറ്റുകള്‍ തേടി ഇടതുപക്ഷം തുടര്‍ ഭരണത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.