സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന നിവേദിത വോട്ടറായി എത്തി

തൃശൂര്‍ - സ്ഥാനാര്‍ത്ഥിയായി ബൂത്തുകള്‍ തോറും കയറിയിറങ്ങേണ്ടിയിരുന്ന അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ വോട്ടറായി ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. ഒപ്പില്ലാത്തതു മൂലം നാമനിര്‍ദ്ദേശപത്രിക തളളിപ്പോയ ഗുരുവായൂരിലെ നിവേദിത എന്‍.ഡി.എയുടെ മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു.
ഈ പോളിംഗ് ദിവസത്തെ എങ്ങിനെ കാണുന്നു എന്ന് ചോദിച്ചപ്പോള്‍ വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ലെങ്കിലും സംഘടനാപരമായി ക്ഷീണമുണ്ടെന്നും താമര ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നാഗ്രഹിച്ച പ്രവര്‍ത്തകര്‍ക്ക് അതിന് സാധിക്കാതെ പോയതില്‍ വിഷമമുണ്ടെന്നും നിവേദിത പറഞ്ഞു.
ഗുരുവായൂര്‍ കിഴക്കേനടയിലെ ഗവ.യൂപി സ്‌കൂളിലെത്തിയാണ് നിവേദിത വോട്ടു ചെയ്തത്.

 

Latest News