Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരില്‍ വോട്ടു മുടക്കാതെ പ്രമുഖര്‍

തൃശൂര്‍ - സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിച്ച് ജില്ലയിലെ പ്രമുഖര്‍ വോട്ടര്‍മാര്‍ക്ക് മാതൃകയായി. രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ തന്നെ ജില്ലയിലെ പ്രമുഖര്‍ വിവിധ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ബിഷപ്പ് ഹൗസിനു സമീപത്തു തന്നെയുള്ള സെന്റ് ക്ലയേഴ്‌സ് സ്‌കൂളില്‍ രാവിലെ ഏഴേ കാലോടെയെത്തി വോട്ടു ചെയ്തു.
തൃശൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന് പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലായിരുന്നു വോട്ട്. രാവിലെ പോളിംഗ് ആരംഭിച്ച് അധികം വൈകാതെ തന്നെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പത്മജ ബൂത്തുകള്‍ സന്ദര്‍ശിക്കാനിറങ്ങി.
ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ. രാജന്‍ രാവിലെ 7.30ന് അന്തിക്കാട് ഹൈസ്‌കൂളില്‍ ബൂത്ത് 35ലും മന്ത്രി വി.എസ്. സുനില്‍കുമാര്‍ രാവിലെ ഏഴിന് മാങ്ങാട്ടുകര എയുപി സ്‌കൂള്‍ ബൂത്ത് 26ല്‍ കുടുംബസമേതവും എത്തി വോട്ട് രേഖപ്പെടുത്തി.
മുന്‍ എം.പിയും ചലച്ചിത്ര താരവുമായ ഇന്നസെന്റ് ഡോണ്‍ബോസ്‌കോ സ്‌കൂളിലും ചലച്ചിത്ര താരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. നടി അനുപമ പരമേശ്വരന്‍ ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയില്ല.
ടി.എന്‍. പ്രതാപന്‍ എം.പി തളിക്കുളം കൈതയ്ക്കല്‍ കുന്നത്തുപള്ളി നൂറുല്‍ഹുദ മദ്രസ പോളിംഗ് ബൂത്ത് 14 എയില്‍ രാവിലെ വോട്ട് ചെയ്തു. അതിന് ശേഷം ജില്ലയില സംഘര്‍ഷ ബാധിത ബൂത്തുകളായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. അനില്‍ അക്കര എം.എല്‍.എ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ബോയ്‌സ് ഹൈസ്‌കൂളില്‍ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തി.
മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍  രാവിലെ ഏഴിന് പൂങ്കുന്നം സ്‌കൂളിലും നാട്ടികയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്‍ അന്തിക്കാട് എല്‍.പി സ്‌കൂളിലും വോട്ട് ചെയ്യാനെത്തി.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുകുന്ദപുരം ഗവ. എല്‍പി സ്‌കൂളിലാണ് വോട്ടു ചെയ്തത്.  
ഇരിങ്ങാലക്കുട നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ സ്‌കൂളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ആര്‍ ബിന്ദുവും ഭര്‍ത്താവ്  എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും തൃശൂര്‍ കേരള വര്‍മ്മ കോളേജിലും വോട്ടു ചെയ്തു.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ചേലക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.രാധാകൃഷ്ണന്‍  തോന്നൂര്‍ക്കര എ.യു.പി സ്‌കൂളിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍   പൂവ്വത്തൂര്‍ സെന്റ് ആന്റണീസ് യു.പിസ്‌കൂളിലും കുന്നംകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മന്ത്രിമാരായ എ.സി.മൊയ്തീന്‍ തെക്കുംകര പനങ്ങാട്ടുകര എം.എന്‍.ഡി സ്‌കൂളിലും സി.രവീന്ദ്രനാഥ് കേരളവര്‍മ കോളേജിലും വോട്ടു ചെയ്തു.
മാര്‍ അപ്രേം മെത്രാപോപീലത്ത കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടു ചെയ്തത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാന്നോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മണ്ണുത്തി വെറ്ററിനറി കോളേജിലും സാഹിത്യ അക്കാദമി പ്രസിഡന്റ്  വൈശാഖന്‍ മാര്‍ അപ്രേം പള്ളിയിലെ ബൂത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.
സംവിധായകരായ കമല്‍ ലോകമലേശ്വരം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പിഎസ്‌കൂളിലും
സത്യന്‍ അന്തിക്കാട് അന്തിക്കാട് ഗവ.എല്‍.പിസ്‌കൂളിലും വോട്ടു ചെയ്തു. നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിത മകന്‍ സിദ്ധാര്‍ഥിനൊപ്പം  വടക്കാഞ്ചേരി എങ്കക്കാട് ശ്രീരാമ എല്‍.പി സ്‌കൂളിലും  നടി മഞ്ജുവാര്യര്‍ പുള്ള് എ.എല്‍.പി സ്‌കൂളിലും
രചന നാരായണന്‍കുട്ടി പാറളിക്കാട് ഗവ.യുപി സ്‌കൂളിലും മാളവിക തൃശൂര്‍ സര്‍വേ സ്‌കൂളിലും വോട്ടു ചെയ്തു.
കൊടുങ്ങല്ലൂരിലെ എല്‍ഡിഎഫ് സ്ഥാാര്‍ത്ഥി വി.ആര്‍.സുനില്‍കുമാര്‍ വി.കെ.രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ടു ചെയ്തു.
ചാലക്കുടി നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡെന്നീസ് ആന്റണി കൊരട്ടി കോനൂര്‍ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വോട്ടു ചെയ്തു.
സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ എയ്യാല്‍ അംഗനവാടിയില്‍ കുടുംബസമേതമെത്തി വോട്ടുരേഖപ്പെടുത്തി.
സി.പി.ഐ തൃശൂര്‍ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് ഇരിങ്ങാലക്കുട എ.യു.പി.എസിലും പുതുക്കാട്ടെ എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍ പുലക്കാട്ടുകര ഹോളിഫാമിലി സ്‌കൂളിലും വോട്ടു ചെയ്തു.
ഇരിങ്ങാലക്കുടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് കടവന്ത്ര ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
വിദ്യാഭ്യാസ വിച്ക്ഷണനായ പി.ചിത്രന്‍ നമ്പൂതിരിപ്പാട് 101-ാം വയസിലും വോട്ടു ചെയ്തു. ഹോളിഫാമിലി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി രാവിലെ തന്നെ നമ്പൂതിരിപ്പാടെത്തി.
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് തിരുവനന്തപുരത്തായിരുന്നു വോട്ട്. രാവിലെ തൃശൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോയി.

 

Latest News