Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാണിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച് ജോസ് വോട്ട് ചെയ്യാനെത്തി

കോട്ടയം - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,ജോസ് കെ മാണിയും,  അല്‍ഫോണ്‍സ് കണ്ണന്താനവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലും അല്‍ഫോണ്‍സ് കണ്ണന്താനം കങ്ങഴ വേദഗിരി ബസേലിയോസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ഉമ്മന്‍ചാണ്ടിയെ കൂടാതെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും പബ്‌ളിക്ക് സ്‌കൂളിലെത്തി.
പാലാ സെന്റ്‌തോമസ് ഹൈസ്‌കൂളിലാണ് ജോസ് കെ മാണി കുടുംബ സമേതം വോട്ടിട്ടത്. വൈക്കം വിശ്വന്‍ സ്വദേശമായ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കുടമാളൂരിലും  തോമസ് ചാഴികാടന്‍ എം.പി കോട്ടയം എസ്.എച്ച്. മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ടു ചെയ്തു. പിസി ജോര്‍ജ് കുടുംബമായി എത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. കുറ്റിപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പതിനേഴാം നമ്പര്‍ ബൂത്തിലാണ് ഭാര്യ ഉഷ, മക്കളായ ഷോണ്‍ ജോര്‍ജ് ഷെയ്‌സ്, മരുമകള്‍ പാര്‍വതി എന്നിവര്‍ക്കൊപ്പം എത്തിയത്. മാസ്‌ക് ഇല്ലാതെ വന്ന പിസിക്ക് മാധ്യമപ്രവര്‍ത്തകര്‍ നല്‍കി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വയസ്‌കര ഗവ.എല്‍.പി. സ്‌കൂളിലും ജെയ്ക് സി.തോമസ് മണര്‍കാട് കണിയാംകുന്ന് ഗവ.എല്‍.പി.സ്‌കൂള്‍ എന്‍.ഹരി ആനിക്കാട് ഗവ.യു.പി. സ്‌കൂളിലും,കെ.അനില്‍കുമാര്‍ തിരുവാര്‍പ്പ് ഗവ.യു.പി.എസ്.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂള്‍
ടോമി കല്ലാനി-കോട്ടയം വടവാതൂര്‍ ഗവ. സ്‌കൂള്‍ പ്രിന്‍സ് ലൂക്കോസ് -വെള്ളൂപ്പറമ്പ് ദേവീവിലാസം എല്‍.പി.സ്‌കൂള്‍വി.എന്‍.വാസവന്‍-പാമ്പാടി എം.ജി.എം.ഹൈസ്‌കൂള്‍ലതികാ സുഭാഷ് -കുമാരനല്ലൂര്‍ ഗവ.എല്‍.പി. സ്‌കൂള്‍.പി.ആര്‍.സോന -കോട്ടയം എസ്.എച്ച്. മൗണ്ട് സെന്റ് മര്‍സലിനാസ് ഗേള്‍സ് ഹൈസ്‌കൂള്‍. എന്നിവടങ്ങളില്‍ വോട്ടു രേഖപ്പെടുത്തി. സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞിരപ്പള്ളി കൊച്ചുകാഞ്ഞിരപ്പാറ എല്‍പിസ്‌കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്.

ജോസ് കെ.മാണി രാവിലെ കുടുംബത്തോടൊപ്പം എത്തിയാണ് ജോസ് കെ.മാണി വോട്ട് രേഖപ്പെടുത്തിയത്.
പാലാ കത്തീഡ്രല്‍ പള്ളിയിലെ പിതാവിന്റെ കബറിടത്തില്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് കെ.മാണി വോട്ട് ചെയ്യുന്നതിനായി ഇറങ്ങിയത്. രാവിലെ എട്ടരയ്ക്കു തന്നെ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 128 ല്‍ എത്തിയ സ്ഥാനാര്‍ത്ഥി വോട്ട് രേഖപ്പെടുത്തി. അമ്മ കുട്ടിയമ്മ, ഭാര്യ നിഷാ ജോസ് കെ.മാണി മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥി എത്തി വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ സ്ഥാനാര്‍ഥി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ബൂത്തുകളില്‍ സന്ദര്‍ശിച്ചു. പാലായില്‍ ഇടതു മുന്നണി വന്‍ വിജയം നേടുമെന്നും മുന്നണിയ്ക്കു തുടര്‍ഭരണം നേടുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.ഇടതു മുന്നണിയ്ക്കു ചരിത്ര വിജയമുണ്ടാകും. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്.

അയ്യപ്പ ഭക്തന്മാരെയും അവരുടെ മക്കളെയും തുറങ്കലിലടച്ച പിണറായി സര്‍ക്കാരിന് അനുകൂലമായി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന്  ചാണ്ടി ഉമ്മന്‍. കേരളത്തിലെ ജനങ്ങള്‍ ഒന്നും മറന്നിട്ടല്ല . ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

Latest News