കെ.എം ഷാജിക്ക് നേരെ കയ്യേറ്റ ശ്രമം, മുളകുപൊടിയേറ്

അഴീക്കോട്- തെരഞ്ഞെടുപ്പ് ദിവസം ബൂത്ത് സന്ദർശനത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം ഷാജിക്ക് നേരെ കയ്യേറ്റ ശ്രമം. അഴീക്കോട് മീൻകുന്ന് സ്‌കൂളിലെ ബൂത്തിലെത്തിയ ഷാജിക്ക് നേരെ എൽ.ഡി.എഫ് പ്രവർത്തകർ അസഭ്യവർഷം ചൊരിഞ്ഞു. ഷാജിയുടെ കൂടെ ഉണ്ടായിരുന്ന പ്രവർത്തകന് നേരെ മുളകുപൊടി എറിഞ്ഞുവെന്നും പരാതിയുണ്ട്. അതേസമയം, ഷാജിയാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് ഇടതുമുന്നണി ആരോപിച്ചു.
 

Latest News