കള്ളനെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഉന്നാവോ- ഉത്തർപ്രദേശില്‍ കള്ളനാണെന്ന് സംശയിച്ച് യുവാവിനെ തല്ലിക്കൊന്നു.  ലഖ്‌നൗവിലെ കക്കോറി പ്രദേശത്താണ് സംഭവം.  
ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിന് അഞ്ച് പേർക്കെതിരെ കേസെടുത്തതായി  സർക്കിൾ ഓഫീസർ ബംഗർമാവ് അഞ്ജനി കുമാർ സിംഗ് പറഞ്ഞു. അനീസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാളെ കള്ളനാണെന്ന് ആരോപിച്ച് പ്രദേശ വാസികള്‍ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി ബംഗർമാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
 കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അനീസിന്‍റെ  പിതാവ് റഈസ് ആവശ്യപ്പെട്ടു.

തന്റെ മകൻ നിരപരാധിയാണെന്നും ബെഹ്ത മുജാവർ പ്രദേശത്തേക്ക് പോയപ്പോഴാണ് ആള്‍ക്കൂട്ടം  മർദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത്
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Latest News