ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു

ദോഹ -ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പാലക്കാട് കോട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്. മൂന്നാഴ്ച്ചക്ക് മുമ്പാണ് കോവിഡ് ബാധിച്ച് ഹസം മുബൈറിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.  രണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.


ഡി.പി.എസ് മൊണാര്‍ക്ക് സ്‌ക്കൂളില്‍ നൃത്താധ്യാപികയായിരുന്ന ഹേമ ഡി.പി.എസ്. എം.ഐ.എസ് സ്‌ക്കൂളിലും, പേള്‍ സ്‌ക്കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.  പത്ത് വര്‍ഷത്തിലധികമായി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റിന്റെ വിവിധ പരിപാടികളില്‍ സജീവമായിരുന്ന ടീച്ചര്‍ക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.
പ്രേമാനന്ദാണ് ഭര്‍ത്താവ്, ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് മക്കളാണ്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് പ്രേമാനന്ദ്.
 

Latest News