ഖത്തറില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ദോഹ- ഖത്തറില്‍ കാന്‍സര്‍ ബാധിച്ച് മലയാളി യുവാവ് മരിച്ചു. ആലുവ എടത്തല കുഴിപറമ്പില്‍ ഹമീദ് മകന്‍ ഷാഫിയാണ് (35 ) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തോളമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫെബ്രുവരി ആദ്യത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അന്നുമുതല്‍ വിദഗ്ധ ചികില്‍സ നല്‍കിവരികയായിരുന്നു. ചികില്‍സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കോമയിലായെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മരണം സംഭവിച്ചതെന്ന് ഷാഫിയുടെ ബന്ധു പറഞ്ഞു.
ശബ്നമാണ് ഭാര്യ. അബി (മൂന്നര വയസ്സ് ) മകനാണ്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News