ഇരട്ട വോട്ട് ചെയ്യാന്‍ തമിഴ്‌നാട്ടില്‍നിന്ന് ആളെയെത്തിച്ചു;  പതിനഞ്ചംഗ  സംഘം കസ്റ്റഡിയില്‍

തൊടുപുഴ- ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 15 അംഗ സംഘത്തെയാണ് തടഞ്ഞത്.
സംഘത്തിന്റെ കൈവശം മഷി മായ്ക്കുന്നതിനുള്ള രാസവസ്തുവും പഞ്ഞിയുമടക്കമുള്ള സാധനങ്ങളുമുണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഉടുമ്പന്‍ചോലയിലെ മരണവീട്ടിലേക്ക് വന്നതെന്നാണ് പോലീസിനെ അറിയിച്ചത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
 

Latest News