മലപ്പുറം- മലപ്പുറത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ വോട്ടറായി എത്തിയ ബൂത്തില്‍ സാങ്കേതിക പ്രശ്നം.
സി.കെ.എം.എല്‍.പി സ്കൂളിലെ 95 ാം ബൂത്തില്‍ സാദിഖലി തങ്ങളുടെ വിരലില്‍ മഷി പുരട്ടിയ ശേഷമായിരുന്നു സാങ്കേതിക പ്രശ്നം.
സംസ്ഥാനത്തെ മറ്റു ചലി പോളിംഗ് സ്റ്റേഷനുകളിലും തുടക്കത്തില്‍ സാങ്കേതിക പ്രശ്നം നേരിട്ടു. തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിലെ എസ്എന്‍വിഎസ് യുപി സ്കളൂളിലെ 35 ാം ബൂത്തില്‍ വോട്ടെടുപ്പ് ഒരു മണിക്കൂറിലേറെ വൈകി. വോട്ട് രേഖപ്പെടുത്തി തുടങ്ങുന്നതിനു മുമ്പ് തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറാവുകയായിരുന്നു. വോട്ടര്‍മാരുടെ നീണ്ട് ക്യൂ കാണപ്പെട്ട ബൂത്തില്‍ രാവിലെ എട്ടേകാലോടെ ഇ.വി.എം മാറ്റിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.