കേരളം വിധിയെഴുതുന്നു, ബൂത്തുകളില്‍ നീണ്ട നിര

തിരുവനന്തപുരം ജവഹര്‍ നഗറിലെ ബൂത്തില്‍നിന്ന്.

തിരുവനന്തപുരം- വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കേരളം ബൂത്തിലേക്ക് ഒഴുകുന്നു. രാവിലെ ഏഴിനാണ്  വോട്ടെടുപ്പ് ആരംഭിച്ചത്.  വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. രാവിലെ തന്നെ സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്.

രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നു.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ആ​റ് വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​ർ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ്.

ആ​കെ 2,74,46,039 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ 5,18,520 പേ​ർ ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ്. പു​രു​ഷ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,32,83,724 ഉം ​സ്ത്രീ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,41,62,025 മാ​ണ്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി അ​ധി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് 15730 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. നി​ല​വി​ലു​ള്ള 25041 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ കൂ​ടി​യാ​കു​ന്പോ​ൾ ആ​കെ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം 40771.

Latest News