വോട്ടവകാശം വിവേകത്തോടെ ഉപയോഗിക്കണം-മുഖ്യമന്ത്രി

തിരുവനന്തപുരം- എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണമെന്നും ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രചാരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചാരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


 

Latest News