തിരുവനന്തപുരം- വീണ്ടും ഒരിക്കൽക്കൂടി ഇടതു മുന്നണി അധികാരത്തിൽ വന്നാൽ അത് കേരളത്തിന്റെ സർവ നാശത്തിലേക്ക് വഴിവെക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിനാൽ ഓരോ കേരളീയനും വിവേക പൂർണ്ണമായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചരിത്രത്തിലെ വളരെ നിർണ്ണായകമായ വിധിയെഴുത്താണ് ഇത്തവണ നടക്കുന്നത്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഓരോ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജ വോട്ടർമാരെ തിരുകിക്കയറ്റി ജനഹിതത്തെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത ശ്രമവും നടന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.