ബി.ജെ.പിയെ തളക്കാന്‍  ദീദിയ്ക്ക് കരുത്ത് പകരുക-ജയ ബച്ചന്‍ 

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി ബോളിവുഡ് താരവും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചന്‍. ടോളിഗഞ്ച് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി താരം വോട്ടര്‍ഭ്യര്‍ഥിക്കും. കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയാണ് അരൂപിന്റെ എതിരാളി. ബംഗാളിന് വേണ്ടത് ബംഗാളിന്റെ മകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബല്‍പുര്‍ സ്വദേശിയാണ് ജയ ബച്ചന്‍. സമാജ്്വാദി  പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളില്‍ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. അഖിലേഷ് യാദവിനൊപ്പം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി. ബി.ജെ.പിക്കെതിരെ പോരാടാന്‍ മമത ദീദിയെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ചുമതലയെന്നായിരുന്നു പ്രതികരണം.
 

Latest News