മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ1,117 പുതിയ കോവിഡ് രോഗികള്‍. ആകെ കോവിഡ് ബാധിതര്‍ 164,274 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
10 കോവിഡ് രോഗികള്‍കൂടി മരണപ്പെട്ടതോടെ മരണ നിരക്ക് 1722 ആയി. 862 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തി നേടിയത്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 147,539 ആയി ഉയര്‍ന്നു. 90 ശതമാനമാണു കോവിഡ് മുക്തി നിരക്ക്.
24 മണിക്കൂറിനിടെ 98 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 606 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 189 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.