യു.എ.ഇയില്‍ 2012 പേര്‍ക്ക്കൂടി കോവിഡ്

അബുദാബി- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 2,012 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,147 പേര്‍ രോഗമുക്തി നേടുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 4,72,148 ആയി. രോഗമുക്തി നേടിയവര്‍ ആകെ 4,56,747 ആണ്.

പുതുതായി 1,95,573  പരിശോധനകള്‍ കൂടി നടന്നതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 38.7 ദശലക്ഷമായി. യു.എ.ഇയില്‍ വ്യാപകമായി കോവിഡ് പ്രതിരോധ കുത്തിവെപ്പും നടക്കുന്നുണ്ട്.

 

Latest News