Sorry, you need to enable JavaScript to visit this website.

ദുബായ് മെട്രോ റെഡ്‌ലൈന്‍ അതിവേഗം പൂര്‍ത്തിയാകുന്നു

ദുബായ്- ദുബായ് മെട്രോ റെഡ് ലൈനിലെ മൂന്നു സ്റ്റേഷനുകളുടെ വികസനപ്രവര്‍ത്തനം മുക്കാല്‍ ഭാഗം പൂര്‍ത്തിയായി. ഈ വര്‍ഷാവസാനത്തോടെ റെഡ് ലൈനില്‍കൂടി മെട്രോ ഓട്ടം തുടങ്ങും.

ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മറീന, യു.എ.ഇ എക്‌സ്‌ചേഞ്ച് സ്റ്റേഷന്‍ എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം രണ്ടും മൂന്നും പാദങ്ങളില്‍  പ്രവര്‍ത്തനമാരംഭിക്കുമെന്നാണു പ്രതീക്ഷ.

സൈക്ലിംഗ് ട്രാക്കുകള്‍, ദിശാസൂചനകള്‍, കാല്‍നടക്കാര്‍ക്ക് റോഡിന് കുറുകെ കടക്കാനുള്ള വഴി, ബസ്, ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവയും ഇതോടൊപ്പം യാഥാര്‍ഥ്യമാകും. ഗതാഗതം, നിശ്ചയദാര്‍ഢ്യക്കാരായ യാത്രക്കാരുടെ എണ്ണം, ഏരിയയിലെ ജനസാന്ദ്രത, ചുറ്റുവട്ടത്തെ ഭൂമിശാസ്ത്രം തുടങ്ങിയവ പരിഗണിച്ചാണ് ഈ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്. പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴിയുമാണ് പ്രധാനമായും വികസിപ്പിക്കുന്നത്.

 

 

Latest News