ദുബായ്- തൊഴിലന്വേഷകര്‍ക്ക് വിശുദ്ധ റമദാനില്‍ സൗജന്യ മുടിവെട്ടല്‍ സൗകര്യമൊരുക്കി ദുബായില്‍ ഒരു ബാര്‍ബര്‍ ഷോപ്പ്.
ദുബായ് മീഡിയ സിറ്റിയിലെ സി.ജി ബാര്‍ബര്‍ഷോപ്പാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് തൊഴിലന്വേഷകര്‍ക്ക് സൗജന്യ സേവനം നല്‍കുന്നത്. ആത്മവിശ്വാസത്തോടെ പ്രൊഫഷണലായി അഭിമുഖത്തിനു പോകാന്‍ തൊഴില്‍ തേടുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സി.ജി സഹസ്ഥാപകന്‍ കാര്‍ലോസ് ഗമാല്‍ പറഞ്ഞു. സ്റ്റോപ്പ് ആന്റ് ഹെല്‍പിന്റെ സഹകരണത്തോടെയാണ് സൗജന്യ സേവനം.
പോയ വര്‍ഷം പലര്‍ക്കും കടുത്ത വര്‍ഷമായിരുന്നുവെന്നും തിരിച്ചടികള്‍ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. സഹായം നീട്ടേണ്ടത് ഇപ്പോഴാണെന്ന് മനസ്സിലാക്കിയാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോപ്പ് ആന്റ് ഹെല്‍പില്‍ ഉള്‍പ്പെടുത്തി പിതാക്കളോടൊപ്പം എത്തുന്ന കുട്ടികള്‍ക്കും സൗജന്യമായി മുടിവെട്ടിക്കൊടുക്കുമെന്നും കാര്‍ലോസ് ഗമാല്‍ കൂട്ടിച്ചേര്‍ത്തു.