കൊച്ചി- പ്രകൃതിസ്നേഹിയായ പി.ടി. തോമസ് ദൽഹിയിൽ നടക്കുന്ന കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
കർഷകരുടെ പ്രതീകമായ ട്രാക്ടറിൽ യാത്ര ചെയ്ത് വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചാണ് ദിവസങ്ങൾ നീണ്ട് നിന്ന പരസ്യപ്രചാരണം അവസാനിപ്പിച്ചത്.
പ്രകൃതിയുടെ സംരക്ഷണത്തിനായി വാദിക്കുന്ന പി.ടി.തോമസിന്റെ ട്രാക്ടർ പ്രചാരണം ഏറെ വ്യത്യസ്തമായിരുന്നു. പൂർണ്ണമായും അലങ്കരിച്ച ട്രാക്ടർ നഗരവാസികൾക്ക് കൗതുക കാഴ്ചയായി മാറി. നൂറ് കണക്കിന് പ്രവർത്തകരാണ് അവസാനഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എത്തിയത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ട്രാക്ടർ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
സീപോർട്ട് എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും പി.ടി.തോമസ് മുൻകൈയ്യെടുത്തു.
പോലീസിനും ഫയർഫോഴ്സിനും ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് സ്ഥാനാർത്ഥി മടങ്ങിയത്.