ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 ലക്ഷം ദിര്‍ഹം മലയാളിക്ക്

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ  50 ലക്ഷം ദിര്‍ഹം (9.98 കോടി രൂപ) കണ്ണൂര്‍ പയ്യന്നൂര്‍ കോതടിമുക്ക് സ്വദേശിയും ബഹ്‌റൈനിലെ അല്‍മറായ് കമ്പനി ഏരിയാ സെയില്‍സ് മാനേജറുമായ രാമന്‍ നമ്പ്യാര്‍ മോഹനന് ലഭിച്ചു.

26 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം 11 വര്‍ഷമായി ബഹ്‌റൈനിലാണ്. 2014ല്‍ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകന്‍ ചെന്നൈയില്‍ എന്‍ജിനീയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ ബഹ്‌റൈനിലുണ്ട്.

ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (19.97 കോടി രൂപ) അല്‍ഐനില്‍ ഗാരേജ് നടത്തിവരുന്ന  ബംഗ്ലദേശ് പൗരന്‍ ഷാഹിദ് അഹ്‌മദ് മൗലവി ഫൈസിന് ലഭിച്ചു.

 

Latest News