ദോഹ- ഖത്തറില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ യാത്രാവശ്യത്തിനായുള്ള കോവിഡ് പി.സി.ആര്‍ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്ക് തയാറെടുക്കുന്നവര്‍ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കോവിഡ് പ്രതിദിന സംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് സെന്ററുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കോവിഡ് വാക്സിനേഷനും ഹെല്‍ത്ത്സെന്ററുകളില്‍ നടക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണ വിധേയമാകുമ്പോള്‍ സേവനം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.






