Sorry, you need to enable JavaScript to visit this website.

'ഒരു താത്വിക അവലോകനം'; വൈകാതെ തിയേറ്ററുകളില്‍ 

തൃശൂര്‍-ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന 'ഒരു താത്വിക അവലോകനം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. അഖില്‍ മാരാരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാനാണ് നിര്‍മാണം. നിരഞ്ജ് രാജു, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest News