Sorry, you need to enable JavaScript to visit this website.

സെക്സ് വീഡിയോയില്‍ ഉള്‍പ്പെട്ട സംഘം ദുബായില്‍ പിടിയില്‍; പ്രചരിപ്പിച്ചവരും കുടുങ്ങും

ദുബായ്- സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ഇവരുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

സ്വീകാര്യമല്ലാത്ത ഇത്തരം പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന പ്രതികൾക്ക് ആറുമാസം തടവും 5,000 ദിർഹം പിഴയും ശിക്ഷ ലഭിക്കും.

ഇത്തരം പ്രവൃത്തികൾ യു.എ.ഇ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

 മര്യാദയില്ലാതെ പെരുമാറുകയോ  മറ്റുള്ളവരെ പരസ്യമായി അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്ക്  ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 361 അനുസരിച്ച് തക്കതയാ ശിക്ഷ ലഭിക്കുമെന്ന് പ്രസ്താവനയിൽ ഉണർത്തി.

Latest News