ഒരു കോടി വീട്ടില്‍ നിന്ന് കൊണ്ടു വന്ന് മാര്‍ക്കറ്റ് നന്നാക്കും- സുരേഷ് ഗോപി

തൃശൂര്‍- എല്‍.ഡി.എഫ് കോണ്‍ഗ്രസ് മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.
'എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍നിന്നും ഒരു കോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചു തരാം. എന്നിട്ട് ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അത് ചെയ്യാനുള്ള നട്ടെല്ലുറപ്പ് എനിക്ക് ഉണ്ട്. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കിലും !ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍നിന്നും ഒരുകോടി എടുത്ത് ചെയ്യും.' സുരേഷ് ഗോപി വ്യക്തമാക്കി.
 

Latest News