Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലനിർത്താൻ എൻ.എ. നെല്ലിക്കുന്ന്; പോരാടി ശ്രീകാന്ത്, പ്രതീക്ഷകളുമായി ലത്തീഫ്

കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്ന് എരിയാലിൽ പ്രചാരണത്തിൽ.
എൽ.ഡി.എഫ് സ്ഥാനാർഥി ലത്തീഫ് വോട്ടർമാരോട് വോട്ട് അഭ്യർഥിക്കുന്നു.
എൻ.ഡി.എ സ്ഥാനാർഥി കെ. ശ്രീകാന്തിന്റെ റോഡ് ഷോ.


കാസർകോട് - മൂന്നാം തവണയും അങ്കത്തിന്ഇറങ്ങിയ കാസർകോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ്സ്ഥാനാർഥി എൻ.എ നെല്ലിക്കുന്നിന് എന്നും കൃത്യസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങാൻ കഴിയാറില്ല. പുലർച്ചെ മുതൽ മണ്ഡലത്തിലെ പ്രവർത്തകരുടെയും നേതാക്കളുടെയുംഫോൺ വിളികൊണ്ട്ഒരു രക്ഷയും കിട്ടാത്തതിനാൽ പ്രഭാതഭക്ഷണംപോലും വൈകും. പൊതു പര്യടനംതുടങ്ങിയെങ്കിലും തിരക്ക് കാരണം നിശ്ചയിച്ച സമയങ്ങളിൽ സ്വീകരണ കേന്ദ്രങ്ങളിൽ എത്താനുംകഴിയാറില്ല. 
വെള്ളിയാഴ്ച രാവിലെയും പ്രവർത്തകരുടെ നിർത്താതെയുള്ള ഫോൺ വിളിക്ക് ശേഷമാണ് എൻ.എ നെല്ലിക്കുന്ന് എരിയാലിലും പിന്നീട് ചൗക്കിയിലും വോട്ട് അഭ്യർഥിക്കാൻ എത്തിയത്. എരിയാലിൽ എത്തിയതിന് ശേഷമാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങൾ നിശ്ചയിച്ചത്. 


പതിറ്റാണ്ടുകൾ കാസർകോട് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ലീഗിന്റെ മുതിർന്ന നേതാവ് സി.ടി അഹമ്മദലിയും കോൺഗ്രസ് നേതാവ് ആർ.ഗംഗാധരനും പ്രസംഗിച്ചതിന് ശേഷമാണ് എൻ.എ നെല്ലിക്കുന്ന് ചൗക്കിയിൽ എത്തിയത്. കച്ചവടക്കാരും തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടെയുള്ളവരോട് നേരിൽ കണ്ടു വോട്ട് ചോദിച്ച ശേഷം ചെറിയ വാക്കുകളിൽ പ്രസംഗം. 'ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാനാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലം നടത്തിയ വികസനത്തിന്റെ തുടർച്ചയ്ക്കും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിക്കുംഎന്നെ വോട്ട് ചെയ്തു വിജയിപ്പിക്കണം' വളരെ വിനയത്തോടെ സ്‌നേഹത്തോടെ കൂടിനിന്ന പ്രവർത്തകരോട് എൻ.എ യുടെ വോട്ട് അഭ്യർത്ഥന. തുടർന്ന് ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ഓരോരുത്തരെയും നേരിൽ കണ്ടു സഹായം അഭ്യർത്ഥിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പ്രയാണം. എൻ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മംഗളൂരു, കണ്ണൂരിൽ നിന്ന് മൈനോറിറ്റി കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കമ്പാറിന്റെ നേതൃത്വത്തിൽ കർണാടകയിലെ നിരവധി പ്രവർത്തകരും എത്തിയിരുന്നു. അഡ്വ. എ.ഗോവിന്ദൻ നായർ, താജുദ്ദീൻ കാട്ടൂർ, എ.എ ജലീൽ, മുനീർ ഹാജി, മുഹമ്മദ് കുളങ്ങര, ഹനീഫ് ചേരങ്കൈ എന്നിവരും കൂടെയുണ്ടായിരുന്നു.


ത്രിവേണി സംഗമം പോലെയാണ് കാസർകോട് നഗരത്തിനോട് ചേർന്ന കേളുഗുഡെ ഗ്രാമം. മൊഗ്രാൽ പഞ്ചായത്ത്, മധൂർ പഞ്ചായത്ത്, കാസർകോട് മുനിസിപ്പാലിറ്റി വാർഡുകൾ ഒത്തുചേരുന്നഇടം. മൂന്ന് വാർഡുകളും ബി.ജെ.പിയുടെ കോട്ട.കേളുഗുഡെയിലെ അയ്യപ്പ ഭജന മന്ദിരത്തിന്മുന്നിൽ രാവിലെ മുതൽ വലിയ ആൾക്കൂട്ടം. താമര ചിഹ്നം ആലേഖനം ചെയ്ത കാവി ഷാളുമായി ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടുന്നു. എൻ.ഡി.എയുടെ പ്രചാരണ വാഹനമായവലിയ കാരവൻ എത്തിയതോടെപൊതുയോഗം തുടങ്ങി. 


യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, മണ്ഡലം പ്രസിഡന്റ് പി.ആർ സുനിൽ എന്നിവരുടെ തീപ്പൊരി പ്രസംഗം. പാർട്ടി നേതാക്കളായ പി.രമേശൻ, സഞ്ജീവ ഷെട്ടി, യോഗേഷ്, പ്രമീള മജൽ, ഉമേഷ് കടപ്പുറം, പഞ്ചായത്ത് മെമ്പർ സൗമ്യ എന്നിവരും വേദിയിൽ.രോഗബാധിതനായപാർട്ടി പ്രവർത്തകനെ സന്ദർശിക്കാൻ തൊട്ടടുത്ത വീട്ടിൽ പോയിരുന്ന സ്ഥാനാർത്ഥി അഡ്വ. കെ.ശ്രീകാന്ത് കൈകൂപ്പി അഭിവാദ്യം ചെയ്തു വേദിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ പ്രവർത്തകർ അടുത്തുകൂടി. കേളുഗുഡെയിലെ മാലിന്യ പ്രശ്‌നവും അതിനെതിരെ ബി.ജെ.പി നടത്തിയ പോരാട്ടം വിജയം കണ്ടതുംഓർമപ്പെടുത്തിയായിരുന്നു ശ്രീകാന്ത് തുടങ്ങിയത്. അതുപോലെ മാലിന്യമുള്ള പ്രദേശമായിഈ മണ്ഡലത്തെ ലീഗ് മാറ്റിയെന്ന്പരിഹാസം. വാടകക്ക് കഴിയുന്ന പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത മണ്ഡലമാക്കിഈ നാടിനെ ലീഗ് എം.എൽ.എ മാറ്റി. നാല് പതിറ്റാണ്ടു കൊണ്ട് ലീഗ് ഉണ്ടാക്കിയത് മോഡിജിയുടെ സഹായത്തോടെ നാലരകൊല്ലം കൊണ്ട് സാധിപ്പിച്ചു തരുമെന്ന് വോട്ടർമാർക്ക് വാഗ്ദാനം നൽകി കരഘോഷത്തിനിടെ ഇറങ്ങി വിജയരഥത്തിൽ കയറി കൈകൾ വീശി അടുത്ത സ്വീകരണ കേന്ദ്രമായ എരിയാൽ ജംഗ്ഷനിലേക്ക് പ്രയാണം. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നിരവധി സ്വീകരണം. എല്ലായിടത്തും വലിയ ആൾക്കൂട്ടം. വൈകുന്നേരം ചൗക്കിയിൽ നിന്ന് തുടങ്ങി നെല്ലിക്കുന്നിൽ സമാപിച്ച റോഡ് ഷോ കാസർകോടിനെ ഇളക്കിമറിച്ചു.


തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പൊതുപര്യടനംപൂർത്തിയാക്കിയ ഇടതു മുന്നണി ഐ.എൻ.എൽ സ്ഥാനാർഥി എം.എ ലത്തീഫ്വെള്ളിയാഴ്ച ദിവസമായ ഇന്നലെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ എന്നിവരെ നേരിൽ കണ്ടു വോട്ട് അഭ്യർഥിക്കാനാണ് സമയം കണ്ടെത്തിയത്. രാവിലെ എട്ടു മണിക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച പര്യടനം വൈകുന്നേരം കുമ്പഡാജെ പഞ്ചായത്തിലെ കുടുംബ സംഗമത്തോടെയാണ് സമാപിച്ചത്. മൊഗ്രാൽ പുത്തൂരിൽ എത്തിയ സ്ഥാനാർത്ഥി കുടുംബവീടുകൾ സന്ദർശിച്ചു വോട്ട് ചോദിച്ചു. സുഹൃത്തുക്കളെയും വ്യക്തികളെയും കണ്ടു. ഐഎൻഎൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ, ഫായിസ് എരിയാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കാസർകോട് ടൗൺ ഹാൾ പരിസരത്തെബന്ധുവീട്ടിലുംസ്ഥാനാർത്ഥിയെത്തി. കാസർകോട് മഡോണ ചർച്ചിൽ സ്ഥാനാർത്ഥി എത്തുമ്പോൾ ദുഃഖവെള്ളിയാഴ്ചയുടെ പ്രാർത്ഥനാ ചടങ്ങുകൾ നടക്കുകയായിരുന്നു. 


ആ ചടങ്ങുകളിൽ സംബന്ധിച്ചു മടങ്ങിയ എം.എ ലത്തീഫ്പിന്നീട് കാസർകോട് നഗരത്തിലെ തന്നെ ഫാത്തിമ ഹോസ്പിറ്റൽ, അരമന ഹോസ്പിറ്റൽ തുടങ്ങിയവ സന്ദർശിച്ചു. രോഗികൾ, ഡോക്ടർമാർ, നേഴ്സുമാർ മറ്റു ജീവനക്കാർ എന്നിവരോട് വോട്ട് അഭ്യർത്ഥിച്ചു. 'എൽ.ഡി.എഫിന്റെ കാസർകോട്ടെ സ്ഥാനാർത്ഥിയാണ്. എന്റെ ചിഹ്നം ഫുട്ബോൾ ആണ്. എനിക്ക് വോട്ട് ചെയ്യണം. സുഹൃത്തുക്കളോട് വോട്ട് ചെയ്യാൻ പറയണം...' താഴ്മയോടെയുള്ള അഭ്യർഥനയുമായി നടന്നു നീങ്ങുകയായിരുന്നു സ്ഥാനാർഥി എം.എ ലത്തീഫ്.ഉച്ചയ്ക്ക് തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം തളങ്കരയിലും പരിസരങ്ങളിലുമുള്ള വോട്ടർമാരെ കാണുന്നതിനാണ് സമയം മാറ്റിവെച്ചത്. നാല് മണിയോടെ ചെർക്കളയിൽ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ വൃന്ദ കാരാട്ടിന്റെ പരിപാടിയിൽ സംബന്ധിച്ച ശേഷമാണ് കുമ്പഡാജെയിലെ കുടുംബ സംഗമത്തിൽ പങ്കെടുത്തത്.

 

Latest News