Sorry, you need to enable JavaScript to visit this website.

 ചോര മണക്കുന്ന കുരുതിയുടെ ടീസര്‍ പുറത്ത്

എലത്തൂര്‍- ചോര മണക്കുന്ന കുരുതിയുടെ ടീസര്‍ റിലീസ് ചെയ്തു. കേവലം ഒരു മാസം കൊണ്ടാണ് ചിത്രത്തിന്റെ  ഷൂട്ടിങ്ങ് പൂര്‍ത്തിയായത്
പൃഥിരാജ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതുംവെറുപ്പ് ഒരു തരി മതി, അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ഒരിക്കല്‍  കത്തിയാല്‍ പിന്നെ ആ തീ കെടാതിരിക്കാന്‍ നമ്മള് വെറുത്തുകൊണ്ടേ ഇരിക്കും.  പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.
മനുവാര്യര്‍ സംവിധാനം ചെയ്ത്. അനീഷ് പള്ളിയാലാണ് ചിത്രത്തിന്റെ  കഥ എഴുതിയിരിക്കുന്നത്. പൃഥിരാജ് നായകനാവുന്ന ചിത്രത്തില്‍ മുരളീ ഗോപിയും,റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തില്‍ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ റ ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.പൃഥിരാജ്  പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ജേക്ക് ബിജോയിയാണ് ഗാനങ്ങള്‍ സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,ശ്രന്ദ,മണികണ്ഠന്‍,മാമുക്കോയ,നവാസ് വള്ളിക്കുന്ന്,നസ് ലെന്‍ കെ.ഗഫൂര്‍,സാഗര്‍ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 


 


 

Latest News