യു.എ.ഇയില്‍ പൊടിക്കാറ്റ്, ജാഗ്രതാ നിര്‍ദേശം

ദുബായ്- യു.എ.ഇയില്‍ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നതിനാല്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കോഡ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയാകാനും സാധ്യതയുണ്ട്. പൊടിക്കാറ്റിന്റെ വീഡിയോ എടുക്കുന്നത് നിരോധിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.

 

Latest News