ബഗ്ദാദ്- മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വിചാരണ ചെയ്ത് കൊലക്കയര്‍ വിധിച്ച ജഡ്ജി മുഹമ്മദ് ഉറൈബി അല്‍ഖലീഫയുടെ വേർപാടില്‍ ഇറാഖ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അനുശോചിച്ചു.
സദ്ദാം ഹുസൈനെയും മുന്‍ ഭരണകൂടത്തിലെ പ്രമുഖരെയും വിചാരണ ചെയ്യുന്നതിനിടെ മുഹമ്മദ് അല്‍ഖലീഫ കാണിച്ച ധീരതയെ പ്രകീര്‍ത്തിക്കുന്നതായി ഇറാഖ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിചാരണക്കിടെ സദ്ദാം ഹുസൈനോട് അങ്ങേയറ്റം മൃദുസമീപനം കാണിക്കുന്നതായി ആരോപണം നേരിട്ട ജഡ്ജി അബ്ദുല്ല അല്‍ആമിരിയെ നീക്കം ചെയ്താണ് പകരം ശിയാ വിഭാഗക്കാരനായ മുഹമ്മദ് അല്‍ഖലീഫയെ നിയമിച്ചത്.
രൂക്ഷമായ വാഗ്വാദങ്ങള്‍ക്കിടെ സദ്ദാം ഹുസൈനെ കോടതി ഹാളില്‍ നിന്ന് ജഡ്ജി മുഹമ്മദ് അല്‍ഖലീഫ പലതവണ പുറത്താക്കിയിരുന്നു. ഒരു തവണ സിറ്റിംഗിനിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കുമൊടുവില്‍ സദ്ദാം ഹുസൈനെ ഏതാനും ദിവസം ഏകാന്ത തടവില്‍ അടക്കാന്‍ മുഹമ്മദ് അല്‍ഖലീഫ ഉത്തരവിട്ടു.