കോന്നിയില്‍ സുരേന്ദ്രന് വേണ്ടി ശരണം വിളിച്ച് മോഡി

കോന്നി-ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രകടനം അതിനാടകീയം. കൈകള്‍ മുകളിലേക്കുയര്‍ത്തി ശരണം വിളിച്ചായിരുന്നു മോഡി പ്രസംഗം തുടങ്ങിയത്.
ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദഹം ഉന്നയിച്ചത്. ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോഡി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷം.  ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശുവിന്റെ പീഢാനുഭവങ്ങളേയും മോഡി പ്രസംഗത്തില്‍ സ്മരിച്ചു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുട പേരുകള്‍ എടുത്ത് പറഞ്ഞ മോഡി, കവി പന്തളം കേരള വര്‍മയേയും അനുസ്മരിച്ചു.

ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചു. വിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബി.ജെ.പിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു മോഡി പറഞ്ഞു.

എല്‍.ഡി.എഫും യു.ഡി.എഫും അവരുടേതായ ഏഴ് പാപങ്ങള്‍  കഴിഞ്ഞ കാലങ്ങളില്‍ നടത്തിയെന്നും മോഡി എണ്ണിപ്പറഞ്ഞു.

 

 

Latest News