Sorry, you need to enable JavaScript to visit this website.

മറിയാമ്മ വര്‍ക്കിയെ അനുസ്മരിച്ച് ദുബായ് ഭരണാധികാരി, വൈറലായി ട്വീറ്റ്

ദുബായ്- കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി വനിത മറിയമ്മ വര്‍ക്കിയുടെ സംഭാവനകള്‍ അനുസ്മരിച്ചും ആദരാഞ്ജലിയര്‍പ്പിച്ചുമുള്ള ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ്  സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പത്തനംതിട്ട റാന്നി സ്വദേശിനിയായ  മറിയാമ്മ വര്‍ക്കി യു.എ.ഇയിലെ  ഏറ്റവും പഴയ സ്‌കൂളുകളിലൊന്നിന്റെ സ്ഥാപകയായിരുന്നു 1959 ല്‍ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയ മറിയമ്മ വര്‍ക്കി  യുഎഇക്കകത്തും പുറത്തും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുമായി നിരവധി സ്‌കൂളുകള്‍ ആരംഭിച്ചുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/04/02/sheikone.jpg
യുഎഇയിലും അതിനപ്പുറവം  വിദ്യാഭ്യാസത്തിന്റെ പൈതൃകം അവശേഷിപ്പിച്ചാണ് അവര്‍ വിട ചൊല്ലിയതെന്നും അദ്ദേഹം അനുസ്മരിച്ചു. ആയിരങ്ങളാണ് ശൈഖ് മുഹമ്മദിന്റെ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം ഷെയര്‍ ചെയ്തത്.
നിരവധി കുട്ടികള്‍ അവരുടെ അനുശോചനം അറിയിക്കുകയും ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള മാനുഷിക ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ദുബായ് ആസ്ഥാനമായുള്ള ജെംസ് എജുക്കേഷന്‍ ചെയര്‍മാനായ സണ്ണി വര്‍ക്കിയുടെ മാതാവായ  മറിയാമ്മ വര്‍ക്കി (89) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.

1959 ല്‍ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗള്‍ഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ 1968ല്‍ ദുബായില്‍ സ്ഥാപിച്ചത്. രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖര്‍ക്ക് ഇംഗ്ലീഷിലെ ആദ്യാക്ഷരം കുറിച്ചുകൊടുത്തത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയുമായിരുന്നു. പിന്നീടത് വലിയ വിദ്യാഭ്യാസ ശൃംഖലയായി വളരുകയായിരുന്നു.

 

Latest News