Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൊബൈലില്‍ ഗെയിം കളിച്ചതിന് മാതാപിതാക്കള്‍ വഴക്കുപറഞ്ഞു; വിദ്യാർഥി കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

നോയിഡ- മൊബൈൽ ഫോണിൽ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടർന്ന് 15 കാരനായ വിദ്യാർഥി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.  മാതാപിതാക്കള്‍ പിടികൂടി വഴക്ക് പറഞ്ഞിതനെ തുടർന്ന് അണ്ടർ ഫേസ് 2 പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 110 ലെ വീട്ടിൽ നിന്ന് രാത്രി ഇറങ്ങിപോയതായിരുന്നു ഏഴാം ക്ലാസ് വിദ്യാർഥി.

മൊബൈലിൽ ഗെയിമുകൾ കളിച്ചതിന് കുട്ടിയെ മർദിച്ചിരുന്നുവെന്നും രാത്രി എട്ടുമണിയോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ജി. ഇളമാരന്‍ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതായും  ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു.

Latest News