കൊൽക്കത്ത- ബംഗാളിലെ മൂന്നാം ഘട്ട പോളിംഗ് തുടങ്ങി. മമത ബാനർജിയും സുവേന്ദു അധികാരിയും മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ്. കിഴക്കൻ മിഡ്നാപുരിലെ നന്ദിഗ്രാമിലെ പോരാട്ടത്തിലൂടെയാണ് സി.പി.എമ്മിനെ മറിച്ചിട്ട് മമത ബാനർജി അധികാരത്തിലെത്തിയത്. നേരത്തെ മമതയുടെ വലംകൈ ആയി പ്രവർത്തിച്ചിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്നുണ്ട്.