Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രിസാല സ്റ്റഡി സര്‍ക്കിള്‍ സംഗമങ്ങള്‍ക്ക് ഗള്‍ഫ് അനലൈസയോടെ സമാപനം

ജിദ്ദ-  മൂന്ന് മാസമായി യൂനിറ്റ് മുതല്‍ നടന്നുവരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) വാര്‍ഷിക കൗണ്‍സില്‍ സംഗമങ്ങള്‍ക്ക് ഗള്‍ഫ് അനലൈസയോടെ സമാപനം. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘ നിര്‍മിതിയില്‍ പുതിയ കാലത്തോട് ചേര്‍ന്ന് സ്വീകരിക്കേണ്ട പ്രബോധനോപായങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു അനലൈസ. കഴിഞ്ഞ പദ്ധതി പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് ഭാവി വിഷനിലേക്കുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു.

https://www.malayalamnewsdaily.com/sites/default/files/2021/03/31/rsc22.jpg

സംഗമത്തില്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമത്തെ ആശീര്‍വദിച്ചു. സോഷ്യല്‍ ക്യാപിറ്റല്‍, ഗുരു സന്നിധി, ബാക്ക് സ്റ്റോറി, സവിശേഷ കമ്പാര്‍ട്ട്മെന്റ്, വിഷന്‍, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ സെഷനുകള്‍ക്ക് സ്വാദിഖ് വെളിമുക്ക്, അലി അക്ബര്‍, അബ്ദുല്ല വടകര, മജീദ് അരിയല്ലൂര്‍, അബ്ദുല്‍ ബാരി നദ്വി, ജാബിറലി പത്തനാപുരം, ലുഖ്മാന്‍ വിളത്തൂര്‍, നൗഫല്‍ ചിറയില്‍ നേതൃത്വം നല്‍കി. സൗദി ഈസ്റ്റ്, യു.എ.ഇ, സൗദി വെസ്റ്റ്, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രധിനിധികള്‍ പങ്കെടുത്തു. സമാപന സംഗമം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, ശരീഫ് കാരശ്ശേരി, എന്‍.എം സ്വാദിഖ് സഖാഫി, സി.എന്‍ ജഅഫര്‍, റാഷിദ് ബുഖാരി സംസാരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2021-2023 വര്‍ഷത്തേക്കുള്ള ആര്‍.എസ്.സി ഗള്‍ഫ് ഭാരവാഹികളായി അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി (ചെയര്‍മാന്‍), സിറാജ് വേങ്ങര (ജന.കണ്‍വീനര്‍), സക്കരിയ ശാമില്‍ ഇര്‍ഫാനി (സംഘടന), അഹ്മദ് ഷെറിന്‍ (ഫിനാന്‍സ്), നിഷാദ് അഹ്സനി (ട്രെയിനിംഗ്), മുഹമ്മദ് വി.പി.കെ (കലാലയം), അബ്ദുല്‍ അഹദ് (വിസ്ഡം), നിസാര്‍ പുത്തന്‍പള്ളി (മീഡിയ), ഹബീബ് മാട്ടൂല്‍ (ഫിറ്റ്നസ്), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (രിസാല), അന്‍സാര്‍ കൊട്ടുകാട് (സ്റ്റുഡന്റ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

 

Tags

Latest News