Sorry, you need to enable JavaScript to visit this website.

മുകേഷ് വീണ്ടും ജയിക്കും - ആസിഫ് അലി

കൊല്ലം:-കൊല്ലം മണ്ഡലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷിന് വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. എല്ലാവരുടെയും സ്‌നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മുകേഷിന്റെ എതിരാളി കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ്‌
 

Latest News