ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

ദോഹ- ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടും. ഏപ്രില്‍ ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ നിലവിലെ വിലയേക്കാള്‍ 20 ദിര്‍ഹം കൂടുമെന്ന് വുഖൂദ് അറിയിച്ചു. പുതുക്കിയ വിലയനുസരിച്ച് പ്രീമിയം പെട്രോളിന് 1.80 റിയാലും സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമായിരിക്കും വില. നിലവില്‍ ഇത് യഥാക്രമം 1.60 ഉം 1.65 ഉം ആണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രീമിയം പെട്രോളിന് 1.25 റിയാലും സൂപ്പര്‍ പെട്രോളിന് 1.30 റിയാലുമായിരുന്നു വില.

ഡീസല്‍ വില ലിറ്ററിന് 10 ദിര്‍ഹമാണ് കൂട്ടുക. ഇതോടെ ഡീസല്‍ വില ലിറ്റററിന് 1.70 ആകും. നിലവില്‍ ഇത് 1.60 ആണ്.

Latest News