പവൻ കല്യാണ്‍ സിനിമയുടെ ടീസർ കാണാൻ ഇരച്ചെത്തിയ ഫാൻസ് തിയറ്റർ തകർത്തു

ഹൈദരാബാദ്- സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങഇയ തെലുഗു നടൻ പവൻ കല്യാണിന്റെ പുതിയ സിനിമ വക്കീൽ സാബിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഈ ടീസർ കാണാൻ ഫാൻസുകാർ തിയറ്ററിലേക്ക് ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കിയ കഥയാണിപ്പോൽ കേൾക്കുന്നത്. ഹോളി ദിനമായ മാർച്ച് 29നാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ പവൻ കല്യാണ് കഴിഞ്ഞ മൂന്ന് വർഷമായി സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇക്കാരണത്താൽ തന്നെ പുതിയ ചിത്രത്തെ വലിയ ആരവത്തോടെയാണ് ഫാൻസുകാർ കാത്തിരുന്നത്. തിയറ്ററിനകത്തേക്ക് ഫാൻസുകാർ ഇടിച്ചുകേറുന്നതും മുമ്പിലെ ചില്ലു വാതിൽ തകരുന്നതുമെല്ലാം വീഡിയോയിൽ കാണാം. നിലത്തുവീണ ഫാൻസിനെ മറ്റ് ഫാൻസ് ചവിട്ടി മറികടന്ന് ഓടുന്നതും വീഡിയോയിലുണ്ട്. ഏപ്രിൽ മാസം രണ്ടാംവാരത്തിലാണ് പവൻ കല്യാണിന്റെ പുതിയ ചിത്രം വക്കീൽ സാബ് റിലീസ് ചെയ്യുന്നത്.

Latest News