റിയാദ് - സൗദിയില്‍ വാട്‌സ്ആപ്പിലൂടെ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റിയാദ് അപ്പീല്‍ കോടതി ശരിവെച്ചു.
പ്രതിക്ക് 70 ചാട്ടയടിയാണ് കീഴ്‌ക്കോടതി നേരത്തെ വിധിച്ചത്. സമാനമായ ഏതാനും കേസുകള്‍ സൗദിയിലെ വിവിധ കോടതികള്‍ക്കു മുന്നിലെത്തിയിട്ടുണ്ട്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് തടവും പിഴയും ചാട്ടയടിയുമാണ് കോടതികള്‍ വിധിക്കുന്നത്.