ഭോപ്പാല്‍- ഛര്‍ദിക്കാനായി ബസില്‍നിന്ന് തല പുറത്തിട്ട 13 കാരി ട്രക്കിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം.
ഇന്‍ഡോര്‍-ഇച്ചാപ്പുര്‍ ഹൈവയില്‍ റോഷിയാഫേറ്റിലായിരുന്നു അപകടമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സീമ അലവ പറഞ്ഞു.
അമ്മയോടും സഹോദരിയോടുമൊപ്പം ബസില്‍ ഇന്‍ഡോറിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ഛര്‍ദിക്കാനായി ബസിന്റെ ജനലിലൂടെ തല പുറത്തിട്ടപ്പോള്‍ എതിര്‍ ദിശയില്‍നിന്ന് ട്രക്ക് തല ഛേദിച്ച് മുന്നോട്ട് പോകുകയായിരുന്നു.
ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ട്രക്ക് കസ്റ്റഡിയിലെടുത്തതായും ഡ്രൈവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.






