ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖിന് കോവിഡ് 

 മുംബൈ- 'ഞാന്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു, നിലവില്‍ എല്ലാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു, ക്വറന്റീനിലാണ്.' ആരാധകര്‍ക്കും, എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഫാത്തിമ സന ഷെയ്ഖ്  നന്ദി പറഞ്ഞു. 'നിങ്ങളുടെ കരുതലിനും ആശങ്കകള്‍ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക,' ഫാത്തിമ കുറിച്ചു 'ഞാന്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു, നിലവില്‍ എല്ലാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു, ക്വറന്റീനിലാണ്.' ആരാധകര്‍ക്കും, എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ദംഗല്‍ താരം നന്ദി പറഞ്ഞു. 'നിങ്ങളുടെ കരുതലിനും ആശങ്കകള്‍ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക,' ഫാത്തിമ കുറിച്ചു നിതേഷ് തിവാരിയുടെ 2016 ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദംഗലില്‍ ആമിര്‍ ഖാനും സന്യ മല്‍ഹോത്രക്കും ഒപ്പം അഭിനയിച്ചതിന് ശേഷം ഫാത്തിമ സന ഷെയ്ഖ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി.
ലേഡിസ് സ്‌പെഷ്യല്‍, അഗ്ലെ ജനാം മോഹെ ബിതിയ ഹായ് കിജോ തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ നടി അഭിനയിച്ചു. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ അഭിനയിച്ച തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും അവര്‍ വേഷമിട്ടു. അനുരാഗ് ബസുവിന്റെ ലുഡോയില്‍ ഫാത്തിമ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. 
 

Latest News